ചർച്ചിൽ ബ്രദേഴ്സിന് റൊമാനിയൻ പരിശീലകൻ

- Advertisement -

ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സ് പുതിയ പരിശീലകനെ നിയമിച്ചു. റൊമാനിയക്കാരനായ പീറ്റർ ഗിഗുയി ആണ് ചർച്ചിലിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഐലീഗിൽ റിലഗേറ്റ് ചെയ്യപ്പെട്ടു എങ്കിലും ഇപ്പോഴും ഐ ലീഗിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ചർച്ചിൽ. നേരത്തെ തന്നെ ആറു വിദേശ താരങ്ങളെയും ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കിയിരുന്നു.

മുമ്പ് സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ ഉൾപ്പെടെ പരിശീലിപ്പിച്ചിട്ടുണ്ട് പീറ്റർ. 20 വർഷത്തോളമായി ഇദ്ദേഹം പരിശീലക രംഗത്തുണ്ട്. അൾജീരിയൻ സെക്കൻഡ് ഡിവിഷൻ ക്ലബായ യു എസ് ചകുവിയയിലാണ് അവസാന രണ്ട് വർഷങ്ങളായി ഇദ്ദേഹം പ്രവർത്തിച്ചത്. ഒമാനിലെ അൽ സീബ് ക്ലബിനും, റൊമാനിയൻ ക്ലബായ ആസ്ട്രിക്കും പരിശീലകനായിട്ടുണ്ട്.

Advertisement