അവസരം മുതലാക്കാൻ ആവാതെ റയൽ മാഡ്രിഡ്, കിരീട പോരാട്ടത്തിൽ തിരിച്ചടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം ഒരിക്കൽ കൂടെ തുലച്ചു കളഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞതു കൊണ്ട് ഇന്ന് വിജയിച്ചാൽ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു‌. എന്നാൽ ഇന്ന് സെവിയ്യയെ നേരിട്ട റയലിന് സമനിലയാണ് കിട്ടിയത്.2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്‌.

മത്സരം നല്ല രീതിയിൽ തുടങ്ങിയ റയൽ മാഡ്രിഡ് 13ആം മിനുട്ടിൽ ബെൻസീമയിലൂടെ ലീഡ് എടുത്തെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. 22ആം മിനുട്ടിൽ ഫെർണാണ്ടൊ ആണ് സെവിയ്യക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ക്രൂസിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ റയലിനെ ഒപ്പം എത്തിച്ചു. പക്ഷെ ആ സമനില അധികനേരം നീണ്ടു നിന്നില്ല. 78ആം മിനുട്ടിൽ സെവിയ്യക്ക് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് റാകിറ്റിച് സെവിയ്യക്ക് വീണ്ടും ലീഡ് നൽകി. എന്നാം ഇഞ്ച്വറി ടൈമിലെ ഹസാർഡിന്റെ ഗോൾ റയലിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു.

ഈ സമനിലയീട് സെവിയ്യ 71 പോയിന്റുമായി റയലിന് പിറകിൽ നിൽക്കുകയാണ് സെവിയ്യ. റയലിന് 75 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 78 പോയിന്റും മൂന്നാമതുള്ള ബാഴ്സക്ക് 75 പോയിന്റും ഉണ്ട്.