“മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് കൊണ്ട് മാത്രം ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം ഉറപ്പാകില്ല” – ക്ലോപ്പ്

ഈ ആഴ്ച പ്രീമിയർ ലീഗിൽ ഏവരും ഉറ്റു നോക്കുന്ന പോരാട്ടം ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ളതാണ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂൾ സിറ്റിയെ തോൽപ്പിക്കുക ആണെങ്കിൽ അവർക്ക് സിറ്റിയെ മറികടന്ന് ലീഗിൽ ഒന്നാമത് എത്താം. എന്നാൽ സിറ്റിയെ തോൽപ്പിച്ചാലും കിരീടം ഉറപ്പായെന്ന് പറയാൻ ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു.

“സിറ്റിക്കെതിരെ ഞങ്ങൾ വിജയിച്ചാൽ, വിജയിക്കാൽ തന്നെ ബുദ്ധിമുട്ടാണ്, എങ്കിലും വിജയിച്ചാൽ അത് കൊണ്ട് മാത്രം ലീഗ് നമ്മൾ വിജയിച്ചു എന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല” ക്ലോപ്പ് പറഞ്ഞു..

“ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്, അടുത്ത മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഈ മത്സരത്തിനു ശേഷവും മത്സരങ്ങൾ ഉണ്ട്. അതും പ്രീമിയർ ലീഗിൽ മാത്രമല്ല മറ്റു ടൂർണമെന്റുകളിലും. അതുകൊണ്ട് തന്നെ ഒന്നും എളുപ്പമല്ല” – ക്ലോപ്പ് പറഞ്ഞു.

സിറ്റിയെ മറികടക്കാൻ ലിവർപൂൾ ശ്രമിക്കും എന്നും എന്നാൽ ഇനി അങ്ങോട്ട് എല്ലാ മത്സരങ്ങളും കഠിനമായിരിക്കും എന്നും ക്ലോപ്പ് പറഞ്ഞു.