സ്പാനിഷ് ലാ ലീഗയിൽ ഡാർബിയിൽ ചാമ്പ്യൻമാർ ആയ റയൽ മാഡ്രിഡിനെ തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു സിമിയോണിയുടെ ടീമിന്റെ ജയം. കരീം ബെൻസെമ, ലുക മോഡ്രിച് എന്നിവർക്ക് അടക്കം വിശ്രമം നൽകി ഇറങ്ങിയ റയൽ ആണ് കൂടുതൽ നേരം പന്ത് കൈവശം വച്ചത് എങ്കിലും കൂടുതൽ അപകടകാരികൾ ആയത് അത്ലറ്റികോ ആയിരുന്നു. 2016 നു ശേഷം ആദ്യമായി ആണ് അത്ലറ്റികോ റയലിനെ ലാ ലീഗയിൽ തോൽപ്പിക്കുന്നത്.
നാൽപതാം മിനിറ്റിൽ കുൻഹയെ ജീസസ് വലഹോ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം അനുവദിച്ചു നൽകിയ പെനാൽട്ടി യാനിക് കരാസ്‌കോ ലക്ഷ്യം കാണുക ആയിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു. കരാസ്‌കോയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചപ്പോൾ ഗ്രീസ്മാനു ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലേക്ക് അടിക്കാൻ സാധിച്ചില്ല. അതേസമയം വാൽവർഡയുടെ 2 ശ്രമങ്ങൾ രക്ഷിച്ച ഒബ്ളാക് അസൻസിയയുടെ ഫ്രീ കിക്കും രക്ഷിച്ചു. ജയം ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന അത്ലറ്റികോകെഎം വലിയ സഹായം ചെയ്യും.