കുലുസവേസ്കി സ്പർസിൽ സ്ഥിര കരാർ ഒപ്പുവെക്കും

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്പർസ് ടീമിലേക്ക് എത്തിച്ച യുവന്റസിന്റെ യുവ അറ്റാക്കിംഗ് താരം കുളുസവേസ്കി സ്പർസിൽ സ്ഥിരമായി തുടരും. കോണ്ടെക്ക് കീഴിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താരത്തെ യുവന്യസിൽ നിന്ന് വാങ്ങാൻ സ്പർസ് തീരുമാനിച്ചു. ഇതിനായി സ്പർസ് 40 മില്യൺ യുവന്റസിന് നൽകും. കുലുസവേസ്കി നാലു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെക്കും.

സ്വീഡിഷ് താരം കുലുസവേസ്കി കഴിഞ്ഞ സീസണിൽ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. എന്ന അലെഗ്രിക്ക് കീഴിൽ തിളങ്ങാൻ ആവാത്തതിനാൽ ക്ലബ് വിടുക ആയിരുന്നു. അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിച്ചില്ല. കോണ്ടെയുടെ കീഴിൽ പുതുജീവൻ കിട്ടിയ കുലുസവേസ്കിയും സ്പർസിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.