“ഇത്രയും കാലം പരിശീലനം നടത്തിയത് ഇങ്ങനെ ജയിക്കാൻ ആണോ?”

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ നേടിയ വിജയം ഇംഗ്ലീഷ് ക്രിക്കറ്റ് ലോകത്തെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ഇപ്പോൾ മുൻ ഇംഗ്ലീഷ് താരമായ മൈക്കിൾ വോണും ഇന്ത്യ മങ്കാദിങ് ഉപയോഗിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. മങ്കാദിങ് നിയമം ആണെങ്കിലും അത് ഒരു ടാക്ടിക്സ് ആയി ഉപയോഗിക്കുന്നത് ശരിയല്ല എന്ന് മൈക്കിൾ വോൺ ഇന്ന് ട്വിറ്ററിൽ കുറിച്ചു.

Deeptisharma

ആ തന്ത്രം ഉപയോഗിച്ച് കളി ജയിക്കാൻ ആണോ നിങ്ങൾ നിങ്ങളുടെ ജീവിതകാലം മുഴുവൻ പരിശീലനം നടത്തിയത് എന്ന് വോൺ ചോദിക്കുന്നു. ബാറ്റേഴ്സ് ക്രീസിന് പിന്നിൽ നിൽക്കണം എന്ന് എനിക്കറിയാം, പക്ഷേ അത്തരമൊരു രീതിയിൽ ഗെയിം ജയിക്കുന്നത് വൃത്തികെട്ട കാര്യമാണ് എന്ന് വോൺ തുടർന്നു.

ഇത് ഒഴിച്ചാൽ ഇന്നലെ നടന്നത് ഗംഭീരമായി പോരാട്ടം ആയിരുന്നു എന്നും വോൺ പറഞ്ഞു.