എടികെ ലയനത്തിന് ശേഷമുള്ള ആദ്യ കൊൽക്കത്തൻ ഡെർബിക്കായി മോഹൻ ബഗാൻ ഇന്നിറങ്ങുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

നൂറ്റാണ്ടിന്റെ പഴക്കമുള്ള കൊൽക്കത്തൻ ഡെർബി ഇന്ന് നടക്കും. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിന്റെ ഓർമ്മകൾ പുതുക്കി കൊണ്ട് മറ്റൊരു അദ്ധ്യായത്തിനാണ് ഇന്ന് തുടക്കമാവുന്നത്. 13മത് ഐ ലീഗ് സീസണിലെ ആദ്യ കൊൽകത്തൻ ഡെർബിയാണ് ഇന്ന് വിവേകാനന്ദ യുബഭാരതി ക്രിരിങ്കത്തിൽ (VYBK) വെച്ച് നടക്കുക. മോഹന്‍ബഗാന്‍ ഐഎസ്എൽ ക്ലബ്ബ് എടികെയുമായി ലയനം പ്രഖ്യാപിച്ചതിനുശേഷം ആദ്യത്തെ കൊൽകത്തൻ ഡെർബിയാണ് ഇന്നത്തേത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് കൊൽകത്തൻ ഡെർബി നടക്കുക.

ഐ ലീഗിൽ ലീഗില്‍ ഏഴ് കളിയില്‍നിന്ന് 14 പോയന്റുമായി ഇപ്പോൾ മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്താണ്. അതേ സമയം ആറു കളിയില്‍നിന്ന് എട്ട് പോയന്റുമായി ഈസ്റ്റ് ബംഗാള്‍ അഞ്ചാമതും. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ബഗാന്‍ നാലെണ്ണത്തിൽ ജയിച്ച് കയറിയപ്പോൾ ഈസ്റ്റ് ബംഗാളിന് രണ്ടെണ്ണത്തിൽ മാത്രമേ ജയം നേടാനായുള്ളൂ. അഞ്ച് മത്സരങ്ങളിലെ അപരാജിത കുതിപ്പ് തുടരാനാണ് ഇന്ന് ബഗാൻ ശ്രമിക്കുക. നോങ്ദാമ്പ നവോറെമും സുഭോ ഘോഷും മോഹൻ ബഗാന് വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്.

ഐ ലീഗിൽ ഇന്ത്യൻ താരങ്ങളിൽ ടോപ്പ് സ്കോററാണ് സുഭോ ഘോഷ്. ഈ സീസണിൽ ഇരു ക്ലീൻ ഷീറ്റ് പോലും നേടാൻ ഈസ്റ്റ് ബംഗാളിനായിട്ടുമില്ല. പക്ഷേ കൊൽക്കത്തൻ ഡെർബിയിൽ കിക്കോഫിന് മുൻപ് വരെയുള്ള കണക്കുകൾക്കും റെക്കോർഡുകൾക്കും സ്ഥാനമില്ല. നിശ്ചിത സമയത്തിന് ശേഷം വിസിൽ മുഴങ്ങുമ്പോൾ ഈസ്റ്റ് ബംഗാളോ മോഹൻ ബഗാനോ എന്ന ചോദ്യത്തിന് ഉത്തരം മാത്രമാണ് ഫുട്ബോൾ ആരാധകർ തേടുന്നത്.