കേരള ബ്ലാസ്റ്റേഴ്സ് ഹോം ജേഴിയിൽ ഇറങ്ങും, കറുപ്പ് ജേഴ്സി ഇന്നില്ല

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കറുത്ത എവേ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ് അണിയുന്നത് കാണാൻ കാത്തിരിക്കണം. ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സി ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചത്. ഇന്ന് ജെംഷെദ്പൂരിനെതിരായ മത്സരത്തിൽ കറുത്ത ജേഴ്സി അണിഞ്ഞ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ജെംഷദ്പൂരിന്റെ ജേഴ്സിയുടെ ബ്ലാസ്റ്റേഴ്സിന്റെ ഈ എവേ ജേഴ്സി മാച്ച് ചെയ്യുന്നതിനാൽ ഹോം കിറ്റിട്ടിട്ടയിരിക്കും ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ലീഗ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തരമൊരു തീരുമാനം എടുത്തത്.

Previous articleഎടികെ ലയനത്തിന് ശേഷമുള്ള ആദ്യ കൊൽക്കത്തൻ ഡെർബിക്കായി മോഹൻ ബഗാൻ ഇന്നിറങ്ങുന്നു
Next articleടോസ്സിൽ ഭാഗ്യമില്ലാതെ ഇന്ത്യ, ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്