ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം വിലമതിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ക്രിക്കറ്റിൽ യഥാർത്ഥ ബഹുമാനം ടെസ്റ്റ് ക്രിക്കറ്റിലെ വിജയത്തിൽ നിന്നാണ് വരുന്നതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു ക്രിക്കറ്റെർ എന്ന നിലയിൽ വിരാട് കോഹ്‌ലി വളർന്നുവരുന്ന താരങ്ങൾക്ക് മാതൃകയാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. സാധാരണ ഏകദിന ക്രിക്കറ്റിൽ ഉണ്ടാവുന്ന സമ്മർദ്ദമല്ല ടെസ്റ്റിലെ സമ്മർദമെന്നും ടെസ്റ്റ് ക്രിക്കറ്റിലെ സമ്മർദ്ദം കൂടുതലാണെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.
അതെ സമയം ടി20 ക്രിക്കറ്റ് കളിക്കാനും മികച്ച പ്രതിഭ വേണമെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു ശക്തനായ കളിക്കാരനെ ഇറക്കിയാൽ ടി20യിൽ മികച്ച ഷോട്ടുകൾ കളിക്കാൻ കഴിയില്ലെന്നും അതിന് മികച്ച ടെക്‌നിക് വേണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ പ്രതിരോധം മാത്രമല്ലെന്നും ആധുനിക ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്നവർ താൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.