സീസൺ പുനരാരംഭിക്കും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ബ്രോം സൗഹൃദ മത്സരം

- Advertisement -

സീസൺ പുനരാഭിക്കാൻ രണ്ടാഴ്ച മാത്രമെ ഉള്ളൂ എന്നിരിക്കെ മാച്ച് ഫിറ്റ്നെസിൽ താരങ്ങളെ എത്തിക്കാൻ വേണ്ടി ഒരു പരിശീലന മത്സരം നടത്താൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോം ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. വെസ്റ്റ് ബ്രോമും ഈ മത്സരത്തിന് സമ്മതിച്ചതായാണ് വിവരങ്ങൾ.

ഈ ആഴ്ച തന്നെ മത്സരം നടകും. അടച്ചിട്ട സ്റ്റേഡിയത്തിൽ മാധ്യമങ്ങൾക്ക് പോലും പ്രവേശനം ഇല്ലാതെയാകും പരിശീലന മത്സരം നടക്കുക. പ്രീമിയർ ലീഗിലെ മറ്റു ക്ലബുകളും സമാന രീതിയിൽ പരിശീലന മത്സരങ്ങൾ കളിക്കാൻ ശ്രമിക്കുന്നുണ്ട്. നേരെ സീസണിലേക്ക് പോയാൽ താരങ്ങൾക്ക് പൂർണ്ണ ഫിറ്റ്നെസ് ഉണ്ടാകില്ല എന്നും അത് മത്സരങ്ങളുടെ വേഗതയെ ബാധിക്കും എന്നും ക്ലബുകൾ കരുതുന്നു. അത് മാത്രമല്ല പരിക്കും പ്രശ്നമായി മാറും. അതുകൊണ്ട് തന്നെ പ്രീസീസണിൽ എന്ന പോലെ സൗഹൃദ മത്സരങ്ങൾ കളിച്ച് ഫോമിലേക്ക് ഉയരാൻ ആണ് ക്ലബുകളുടെ ശ്രമം. ഒന്നോ രണ്ടോ സൗഹൃദ മത്സരങ്ങൾ ആണ് ക്ലബുകൾ പ്ലാൻ ചെയ്യുന്നത്.

Advertisement