അടിച്ച് തകര്‍ത്ത് കോഹ്‍ലി, 19 ഓവറില്‍ ജയം കരസ്ഥമാക്കി ഇന്ത്യ

Sports Correspondent

150 റണ്‍സെന്ന ദക്ഷണാഫ്രിക്ക നല്‍കിയ വിജയലക്ഷ്യം 19 ഓവറില്‍ മറികടന്ന് ഇന്ത്യ. ഇന്ന് മൊഹാലിയില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും കൂടി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 52 പന്തില്‍ നിന്ന് 72 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകാതെ നിന്നപ്പോള്‍ ശിഖര്‍ ധവാന്‍ 40 റണ്‍സ് നേടി. കോഹ്‍ലി 3 സിക്സും 4 ഫോറുമാണ് നേടിയത്.

16 റണ്‍സുമായി ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ നായകനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ഋഷഭ് പന്ത് 4 റണ്‍സ് നേടി പുറത്തായി. ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയം ടീമിനെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിച്ചിട്ടുണ്ട്.