ആൽബക്ക് പരിക്ക്, ല ലീഗ മത്സരങ്ങൾ നഷ്ടമാകും

- Advertisement -

പരിക്കേറ്റ ബാഴ്സലോണ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബക്ക് 3 ല ലീഗ മത്സരങ്ങളിൽ കളിക്കനാവില്ല. താരത്തിന് പക്ഷെ ഇന്റർ മിലാന് എതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിരിച്ചെത്താൻ സാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

പേശിയിലാണ് താരത്തിന് പരിക്ക്. ചുരുങ്ങിയത് 2 ആഴ്ചത്തെ വിശ്രമം വേണ്ടി വരും. ഗ്രനാഡ, വിയ്യാറയൽ, ഗെറ്റഫെ ടീമുകൾക്ക് എതിരായ ലീഗ് മത്സരങ്ങളിൽ താരത്തിന് സേവനം ബാഴ്സക്ക് ലഭിച്ചേക്കില്ല. ഒക്ടോബർ 2 ന് നടക്കുന്ന ഇന്റർ മിലാന് എതിരായ മത്സരത്തിൽ താരം തിരിച്ചെത്തിയേക്കും. ആൽബയുടെ അഭാവത്തിൽ പുതിയ സൈനിംഗ് ജൂനിയർ ഫിർപ്പൊ ബാഴ്സ ഇലവനിലേക്ക് എത്തിയേക്കും.

Advertisement