വീണ്ടും അര്‍ദ്ധ ശതകം നേടി കോഹ്‍ലി, പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 181 റൺസ്

Viratkohli

പാക്കിസ്ഥാനെതിരെ സൂപ്പര്‍ 4ലെ മത്സരത്തിൽ ഇന്ത്യയ്ക്ക് 181 റൺസ്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ സ്കോര്‍ ഇന്ത്യ നേടിയത്. വിരാട് കോഹ‍്‍ലി നേടിയ 60 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

മികച്ച തുടക്കം ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടി നൽകിയത്. 5.1 ഓവറിൽ 54 റൺസാണ് ഇന്ത്യ ഒന്നാം വിക്കറ്റിൽ നേടിയത്. രോഹിത് ശര്‍മ്മ 16 പന്തിൽ 28 റൺസ് നേടി പുറത്തായി അധികം വൈകാതെ കെഎൽ രാഹുലിനെയും(28) ഇന്ത്യയ്ക്ക് നഷ്ടമായി.

പിന്നീട് കോഹ്‍ലിയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയെങ്കിലും വിരാട് കോഹ്‍ലി നിലയുറപ്പിച്ച് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അവസാന ഓവറിൽ താരം റണ്ണൗട്ടാവുമ്പോള്‍ 44 പന്തിൽ 60 റൺസാണ് കോഹ്‍ലിയുടെ സംഭാവന.

സൂര്യകുമാര്‍ യാദവ്(13), ഋഷഭ് പന്ത്), ദീപക് ഹൂഡ(16) എന്നിവര്‍ വേഗത്തിൽ പുറത്തായപ്പോള്‍ 2 പന്തിൽ 8 റൺസ് നേടി രവി ബിഷ്ണോയി ഇന്നിംഗ്സിലെ അവസാന രണ്ട് പന്തിൽ ബൗണ്ടറി പായിച്ച് ഇന്ത്യയെ 181 റൺസിലേക്ക് എത്തിച്ചു.