ബാഴ്സലോണയുടെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടം ഉണ്ട് എന്ന് മുൻ ബാഴ്സലോണ സ്ട്രൈക്കർ സുവാരസ്. ബാഴ്സലോണ പ്രസിഡന്റ് ലപോർടയും പരിശീലകൻ കോമനും തമ്മിലുള്ള പ്രശ്നങ്ങൾ ടീമിനെയും താരങ്ങളെയും ഏറെ ബാധിക്കുന്നുണ്ട് എന്നും സുവാരസ് പറഞ്ഞു. നാലെ സുവാരസും അദ്ദേഹത്തിന്റെ ടീമായ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയെ നേരിടാൻ ഒരുങ്ങുകയാണ്. അതിനു മുമ്പായിരുന്നു സുവാരസിന്റെ പ്രസ്താവന. താൻ ബാഴ്സലോണ വിടാൻ കാരണം കോമാൻ ആയിരുന്നു. അദ്ദേഹം തന്നെ ഒരു 15കാരൻ എന്ന പോലെയാണ് പരുഗണിച്ചത് എന്നും സുവാരസ് പറഞ്ഞു.
അന്നത്തെ പ്രസിഡന്റ് ബാർതമെയു തന്നെ കുറിച്ച് തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നുൻ സുവാരസ് പറഞ്ഞു. ബാഴ്സലോണയോട് തനിക്ക് സ്നേഹം ഉള്ളത് കൊണ്ട് തന്നെ നാൾവ് ഗോളടിച്ചാലും ആഹ്ലാദിക്കില്ല എന്നും സുവാരസ് പറഞ്ഞു. സാവി ഇപ്പോൾ ക്ലബിനെ പരിശീലിപ്പിക്കാൻ വരരുത് എന്നും ഇപ്പോൾ ക്ലബിലെ അന്തരീക്ഷം നല്ലതല്ല എന്നും സുവാരസ് പറഞ്ഞു