മുൻ ലിവർപൂൾ താരം സ്റ്റുറിഡ്ജ് ഇനി ഓസ്ട്രേലിയയിൽ

20211001 113538

മുൻ ലിവർപൂൾ സ്ട്രൈക്കർ ഡാനിയൽ സ്റ്റുറിഡ്ജ് ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിൻ ക്ലബായ പെർത് ഗ്ലോറി താരത്തെ ഒരു വർഷത്തെ കരാർ സ്വന്തമാക്കി. ഫ്രീ ട്രാൻസ്ഫർ ആണ്. അവസാനമായി തുർക്കിഷ് ക്ലബായ ട്രാബ്സോൻസ്പോറിൽ ആയിരുന്നു താരം കളിച്ചിരുന്നത്. തുടർച്ചയായ പരിക്കും താരത്തിന്റെ സ്വഭാവവും കാരണം കരാർ തീരും മുമ്പ് തന്നെ ക്ലബ് സ്റ്റുറിഡ്ജിനെ റിലീസ് ചെയ്യുക ആയിരുന്നു. അതിനു ശേഷം വാതുവെപ്പിന് സഹായിച്ചെന്ന അന്വേഷണത്തിൽ താരത്തിന് ഫുട്ബോളിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു.

31കാരനായ സ്ട്രൈക്കർ ലിവർപൂളിനൊപ്പം ദീർഘകാലം ഉണ്ടായിരുന്നു. ലിവർപൂളിനായി 160 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റുറിഡ്ജ് 67 ഗോളുകൾ നേടിയിട്ടുണ്ട്. 2013ൽ ചെൽസിയിൽ നിന്നായിരുന്നു സ്റ്റുറിഡ്ജ് ലിവർപൂളിൽ എത്തിയത്. സ്ഥിരം പരിക്ക് അലട്ടിയത് സ്റ്റുറിഡ്ജിന്റെ കരിയറിനെ എപ്പോഴും ശല്യപ്പെടുത്തിയിരുന്നു.

Previous articleഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സ്മൃതി മന്ദാന
Next article“കോമാനും ലപോർടയും തമ്മിലുള്ള പ്രശ്നങ്ങൾ താരങ്ങളെ ബാധിക്കുന്നു” – സുവാരസ്