ടി20യിൽ 600 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി കീറൺ പൊള്ളാര്‍ഡ്

ദി ഹണ്ട്രെഡിൽ മാഞ്ചസ്റ്റര്‍ ഒറിജിനൽസിനെതിരെ ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി കളിച്ചപ്പോള്‍ ടി20 ഫോര്‍മാറ്റിൽ 600 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി കീറൺ പൊള്ളാര്‍ഡ് മാറി. 2006ൽ ആണ് താരം തന്റെ ടി20 അരങ്ങേറ്റം നടത്തിയത്.

2008ൽ തന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തിയ താരം പിന്നീട് 101 മത്സരങ്ങളിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചു. തന്റെ 600ാം മത്സരത്തിൽ പൊള്ളാര്‍ഡ് 11 പന്തിൽ പുറത്താകാതെ 34 റൺസ് നേടി മികവ് പുലര്‍ത്തി.