ഖേലോ ഇന്ത്യ കിരീടം കണ്ണൂരിന്!! 9 മത്സരങ്ങളിൽ നിന്ന് അടിച്ചത് 137 ഗോളുകൾ, വഴങ്ങിയത് പൂജ്യം

Newsroom

പ്രഥമ അണ്ടർ 17 ഖേലോ ഇന്ത്യ ടൂർണമെന്റിലെ കേരള കിരീടം കണ്ണൂർ വനിതകൾ സ്വന്തമാക്കി. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ നടക്കാവ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് ലീഗിലെ ചാമ്പ്യന്മാരായി കണ്ണൂർ വനിതാ എഫ് എ മാറിയത്. നടക്കാവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂർ തോൽപ്പിച്ചത്. പ്രിസ്റ്റിയാണ് ഇന്ന് കണ്ണൂരിന്റെ വിജയ ഗോൾ നേടിയത്.

ഇന്നത്തെ മത്സരത്തിനു മുമ്പ് നടക്കാവും കണ്ണൂരും 8 മത്സരങ്ങളിൽ നിന്ന് 24 പോയന്റ് എന്ന നിലയിൽ ആയിരുന്നു. ഇന്നത്തെ ജയത്തോടെ 27 പോയന്റുമായി കണ്ണൂർ ഒന്നാമത് ഫിനിഷ് ചെയ്ത് കിരീടം സ്വന്തമാക്കി. നടക്കാവ് സ്കൂൾ 24 പോയന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. 9 മത്സരങ്ങളിൽ നിന്നായി 137 ഗോളുകൾ ആണ് കണ്ണൂർ വനിതകൾ നേടിയത്. ഒരു ഗോൾ പോലും അവർ വഴങ്ങിയതുമില്ല. ചാലങ് എഫ് എയെ എതിരില്ലാത്ത 33 ഗോളുകൾക്ക് തോൽപ്പിച്ചത് ആണ് കണ്ണൂർ വനിതകളുടെ ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം.