ചെന്നൈ സിറ്റിയെ ട്രാവു സമനിലയിൽ പിടിച്ചു

- Advertisement -

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് വീണ്ടും വിജയമില്ല. ഇന്ന് ലീഗിലെ പുതുമുഖമായ ട്രാവു ആണ് ചെന്നൈ സിറ്റിയെ സമനിലയിൽ പിടിച്ചത്. ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിച്ചു. ലഭിച്ച പെനാൾട്ടി ട്രാവു ലക്ഷ്യത്തിൽ എത്തിച്ചിരുന്നു എങ്കിൽ അവർക്ക് മൂന്ന് പോയന്റും സ്വന്തമാക്കാമായിരുന്നു. മത്സരത്തിന്റെ 14ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി എമേക ആണ് നഷ്ടപ്പെടുത്തിയത്.

13 മത്സരങ്ങളിൽ 16 പോയന്റുമായി ട്രാവു ലീഗിൽ നാലാമതാണ് ഉള്ളത്. 15 പോയന്റുള്ള ചെന്നൈ സിറ്റി ഏഴാമതാണ് നിൽക്കുന്നത്.

Advertisement