എം എ കോളേജിനെ തോൽപ്പിച്ച് സാറ്റ് തിരൂർ ഗ്രൂപ്പിൽ ഒന്നാമത്

- Advertisement -

കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയത്തോടെ സാറ്റ് തിരൂർ മുന്നോട്ട്. ഇന്ന് സാറ്റ് തിരൂർ എം എ കോളേജിനെയാണ് തോൽപ്പിച്ചത്. തിരൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം പൊരുതിയാണ് സാറ്റ് വിജയം സ്വന്തമാക്കിയത്. 16ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു എം എ കോളേജ് മുന്നിൽ എത്തിയത്. ആ ലീഡ് ആദ്യ പകുതിയിൽ നിലനിർത്താൻ എം എ കോളേജിനായി.

രണ്ടാം പകുതിയിൽ ആദ്യ 48ആം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ സാറ്റ് സമനില നേടി. പിന്നാലെ 66ആം മിനുട്ടിൽ അർഷാദ് വിജയ ഗോളും നേടി. ജയത്തോടെ സാറ്റ് തിരൂരിന് 4 മത്സരങ്ങളിൽ നിന്നായി 9 പോയന്റായി. സാറ്റാണ് ഒന്നാമത് ഉള്ളത്. 5 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി എം എ കോളേജ് ഇപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ്.

Advertisement