ഖാബ്രയെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചാം എന്ന പ്രതീക്ഷയിൽ ഈസ്റ്റ് ബംഗാൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി ഹർമഞ്ചോത് ഖാബ്രയെ സ്വന്തമാക്കാൻ ആയി ഈസ്റ്റ് ബംഗാൾ ശ്രമം. ഖാബ്രയുടെ ഏജന്റുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചതായി ന്യൂസ് ടൈം ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. 33കാരനായ താരം ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ആരാധകരുടെ ഫേവറിറ്റിൽ ഒന്നായി മാറിയ ഖാബ്ര ഡ്രസിങ് റൂമിലെയും പ്രധാനിയാണ്. ഖാബ്രയെ ക്ലബിൽ നിലനിർത്താൻ തന്നെയാകും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്.
Img 20220301 225200

ഖാബ്ര മുമ്പ് ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്. പുതിയ സീസണായി മികച്ച ടീമിനെ തന്നെ ഒരുക്കാനാണ് ഈസ്റ്റ് ബംഗാൾ ആഗ്രഹിക്കുന്നത്. ബെംഗളൂരു എഫ് സി വിട്ടായിരുന്നു ഹർമൻജോത് ഖാബ്ര ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പുള്ള നാലു വർഷങ്ങളിൽ ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്‌.

ഐ എസ് എല്ലിൽ 121 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖാബ്ര. 12 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഈ സീസണിൽ ഒരു ഗോളും നേടിയിരുന്നു. മുമ്പ് ചെന്നൈയിൻ എഫ് സിക്കായും കളിച്ചിട്ടുണ്ട്‌. ചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.