അഞ്ച് വിക്കറ്റ് ജയം, രണ്ടാം വിജയം സ്വന്തമാക്കി കേരള വനിതകള്‍

Sports Correspondent

വനിതകളുടെ അണ്ടര്‍ 19 ഏകദിന ട്രോഫിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി കേരളം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബിഹാറിനെ 99 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം കേരളം 38.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്.

കേരളത്തിനായി നജില നാല് വിക്കറ്റ് നേടിയപ്പോള്‍ ദിയ ഗിരീഷ്, സൂര്യ സുകുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ബിഹാറിനായി 28 റൺസുമായി വൈദേഹി യാദവ് പുറത്താകാതെ നിന്നപ്പോള്‍ യഷിത സിംഗ് 27 റൺസുമായി ടോപ് സ്കോറര്‍ ആയി.

40 റൺസ് നേടി പുറത്താകാതെ നിന്ന അബിനയും 31 റൺസ് നേടിയ വൈഷ്ണ എംപിയും ആണ് കേരളത്തിന്റെ വിജയം ഉറപ്പാക്കിയത്. ബീഹാറിനായി കുമാരി നിഷിത രണ്ട് വിക്കറ്റ് നേടി.