ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ, മോശം തുടക്കം

Sports Correspondent

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനെയും(12), റോബിന്‍ ഉത്തപ്പയെയും(8). സഞ്ജു സാംസണെുയം നഷ്ടമായ കേരളത്തിന് 7.2 ഓവറില്‍ നിന്ന് 30 റണ്‍സ് മാത്രമേ ആന്ധ്രയ്ക്കെതിരെ നേടാനായിട്ടുള്ളു.

ആദ്യ മൂന്ന് മത്സരങ്ങളില്‍ മികവാര്‍ന്ന് പ്രകടനം പുറത്തെടുത്ത കേരളം നാലാം മത്സരം വാങ്കഡേയ്ക്ക് പുറത്ത് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആണ് കളിക്കുന്നത്.