ആറാടിക്കൊണ്ട് കേരളം ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തുടങ്ങി

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വലിയ വിജയം.ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ നേരിട്ട കേരളം 6-1ന്റെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. ഗുവാഹത്തിയിൽ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഇയിലാണ് കേരളം. കേരളത്തിനായ് ഷിൽജി ഷാജി മാത്രം അഞ്ചു ഗോളുകൾ നേടി. 32ആം മിനുട്ടിൽ ആയിരുന്നു ഷിൽജി ഗോളടി തുടങ്ങിയത്.

32, 42, 49, 63, 85 മിനുട്ടുകളിൽ ഗോളടിച്ചാണ് തന്റെ ഫൈവ് സ്റ്റാർ പ്രകടനം ഷിൽജി പൂർത്തിയാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷം അശ്വനിയും കേരളത്തിനായി ഗോൾ നേടി. ഇനി ജൂൺ 24ന് നാഗാലാ‌ൻഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.