രഞ്ജി ട്രോഫിയിൽ നാലാം ദിനം ലഞ്ച് കഴിഞ്ഞപ്പോഴേക്കും കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ആൾ ഔട്ട് ആക്കിയത്. ഇനി 214 എടുത്താൽ കേരളത്തിന് വിജയം സ്വന്തമാക്കാം. ആറാം വിക്കറ്റിൽ ഗുജറാത്ത് 138 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. 222 റൺസിൽ നിൽക്കെ കരൺ പട്ടേലിനെ സിജോമോൻ വീഴ്ത്തിയത് കളിയിൽ വഴിത്തിരിവായി.
കരൺ പട്ടേൽ 81 റൺസ് എടുത്തിരുന്നു. പിന്നാലെ 70 റൺസ് എടുത്ത ഉമാങിനെ ജലജ് സക്സേനയും പുറത്താക്കി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റുകളും, സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റുകളു വീഴ്ത്തി. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ രോഹന്റെയും വിഷ്ണു വിനോദിന്റെയും സെഞ്ച്വറി ഇന്നിങ്സിന്റെ ബലത്തിൽ കേരളം 439 റൺസ് നേടിയിരുന്നു.