കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന യുവ സ്ട്രൈക്കർ ശ്രീകുട്ടൻ വി എസ് ഇനി ഗോകുലത്തിന്റെ താരം. ഗോകുലം കേരള ശ്രീകുട്ടനെ സ്ഥിര കരാറിൽ സൈൻ ചെയ്തു. രണ്ടു വർഷത്തെ കരാറിലാണ് താരം ഗോകുലം കേരളയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനൊപ്പം ലോണിൽ താരം കളിച്ചിരുന്നു.
നേരത്തെ ശ്രീകുട്ടനെ റിലീസ് ചെയ്തതായി ബ്ലാസ്റ്റേഴ്സ് ക്ലബ് അറിയിച്ചിരുന്നു. അവസാന സീസണിൽ ഗോകുലത്തിന്റെ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് ശ്രീകുട്ടൻ. 17 മത്സരങ്ങൾ കളിച്ച ശ്രീകുട്ടൻ രണ്ട് നിർണായക ഗോളുകൾ നേടിയിരുന്നു.
🥷𝙎𝙧𝙚𝙚𝙠𝙪𝙩𝙩𝙖𝙣 𝙞𝙨 𝙝𝙚𝙧𝙚, 𝙩𝙝𝙞𝙨 𝙩𝙞𝙢𝙚 𝙩𝙤 𝙨𝙩𝙖𝙮 𝙖𝙩 𝙝𝙞𝙨 𝙝𝙤𝙢𝙚 – 𝙈𝙖𝙡𝙖𝙗𝙖𝙧. 💥
We’re delighted to announce the signing of the super fast express, ✨𝐒𝐫𝐞𝐞𝐤𝐮𝐭𝐭𝐚𝐧✨ on a two year deal! #Malabarians #GKFC pic.twitter.com/3hp0PS3bIj
— Gokulam Kerala FC (@GokulamKeralaFC) September 2, 2022
മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. അര എഫ് സിക്കായും കെ എസ് ഇ ബിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.