കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളടിച്ചു കൂട്ടി, വീണ്ടും 10 ഗോളുകളുടെ വിജയം | Kerala Women’s League

Newsroom

Picsart 22 08 12 17 15 44 422
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള വനിതാ ലീഗിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വർഷം. ഇന്ന് എസ് ബി എഫ് എ പൂവാറിന്റെ വലയും കേരള ബ്ലാസ്റ്റേഴ്സ് നിറച്ചു. എതിരില്ലാത്ത 10 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ആദ്യ മത്സരത്തിൽ എമിറേറ്റ്സിന് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് 10 ഗോളുകളുടെ വിജയം നേടിയിരുന്നു. ഇന്ന് സിവിഷ ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടി.

മത്സരം അരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. ഏഴാം മിനുട്ടിൽ കിരൺ ആണ് ആണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. ഗോൾ കീപ്പറുടെ ഒരു പിഴവ് മുതലെടുത്ത് ഒരു ലോങ് റേഞ്ചറിലൂറെ കിരൺ ഗോൾ നേടുക ആയിരുന്നു. 13ആം മിനുട്ടിൽ ഗാദയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. നിധിയ നൽകിയ പാസിൽ നിന്നായിരുന്നു ഗാദയുടെ ഫിനിഷ്.
20220812 170915
17ആം മിനുറ്റിൽ സിവിഷ നേടിയ ഗോൾ തീർത്തും പൂവാറിന്റെ ഗോൾ കീപ്പറുടെ പിഴവായിരുന്നു‌. സിവിഷയുടെ ഒരു ഗ്രൗണ്ട് ഷോട്ട് അനായാസം പിടിക്കാമായിരുന്നിട്ടും ഗോൾകീപ്പർ ജിബിതക്ക് പിഴച്ചു. 24ആം മിനുട്ടിൽ സുനിതയുടെ ക്രോസിൽ നിന്ന് ഒരു അനായാസ ഫിനിഷിൽ അശ്വതി ലീഡ് നാലാക്കി. 35ആം മിനുട്ടിൽ കൃഷ്ണപ്രിയയുടെ ഒരു ഹെഡർ, പിന്നെ ഗാദയുടെയും സിവിഷയുടെയും രണ്ടാം ഗോളുകൾ. ഇതോടെ ആദ്യ പകുതിയിൽ 7-0ന് മുന്നിൽ.

രണ്ടാം പകുതിയിലും ടീം ഗോളടി തുടർന്നു. 52ആം മിനുട്ടിൽ നിധിയയുടെ ഒരു ഇടം കാലൻ ഷോട്ടും അനായാസം ഗോൾ കീപ്പറെ വീഴ്ത്തി. കേരള ബ്ലാസ്റ്റേഴ്സ് 8-0. 65ആം മിനുട്ടിൽ വീണ്ടും നിധിയയുടെ ഒരു ഇടം കാൽ ലോങ് റേഞ്ചർ. സ്കോർ 9-0. അവസാനം ഇഞ്ച്വറി ടൈമിൽ സിവിഷയുടെ ഒരു ലോങ് റേഞ്ചർ ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി.സിവിഷയുടെ ഹാട്രിക്കും കൂടി ഈ ഗോളോടെ പൂർത്തിയായി.

ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയായി.പ്രധാന താരങ്ങൾ പലരും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇണ്ടായിരുന്നില്ല. എന്നിട്ടും ഇത്ര വലിയ വിജയം നേടാൻ ആയത് ടീമിന് വലിയ ആത്മവിശ്വാസം നൽകും.

Match Events;

7′ Kerala Blasters 1-0 SBFA | Scored – Kiran | Assist – None
13′ Kerala Blasters 2-0 SBFA | Scored – Gadha | Assist – Nidhiya
17′ Kerala Blasters 3-0 SBFA | Scored – Sivisha | Assist – Gadha
22′ Kerala Blasters 4-0 SBFA | Scored – Ashwathi | Assist – Sunitha
35′ Kerala Blasters 5-0 SBFA | Scored – Krishnapriya | Assist – Arya Sree
40′ Kerala Blasters 6-0 SBFA | Scored – Sivisha | Assist – Gadha
44′ Kerala Blasters 7-0 SBFA | Scored – Gadha | Assist – Sivisha
52′ Kerala Blasters 8-0 SBFA | Scored – Nidhiyaa | Assist – Ashwathi
65′ Kerala Blasters 9-0 SBFA | Scored – Nidhiyaa | Assist – Sivisha
90′ Kerala Blasters 10-0 SBFA | Scored – Sivisha | Assist – None

Story Highlight: Kerala blasters Women score anothe 10 in Kerala Women’s League