ഗോകുലം കേരളക്ക് ഇനി കളി ഏഷ്യയിൽ

Newsroom

20220812 172730
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള വനിതകൾക്ക് ഇനി ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് ആണ്‌. ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസൺ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുകയാണ്. ഗോകുലം കേരള ഈസ്റ്റ് സോണിൽ ആണ്. ഗോകുലത്തിന് ഒപ്പം ഉസ്ബെക്കിസ്ഥാൻ ക്ലബായ സൊഗ്ദിയാന, ഇറാനിയൻ ക്ലബായ ബാം ഖത്തൂൻ ക്ലബ് എന്നിവരാണ് ഉള്ളത്. ഗോകുലത്തൊന്റെ മത്സരങ്ങൾ ഉസ്ബെകിസ്താനിൽ ആകും നടക്കുക.

വെസ്റ്റ് സോണിൽ മൂന്ന് ക്ലബുകളുണ്ട്. ഈ രണ്ട് സോണിലെയും ആദ്യ സ്ഥാനക്കാർ ആകും ഫൈനലിൽ എത്തുക. ഒക്ടോബർ 22ന് ഫൈനൽ നടക്കും. ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിക്കൊണ്ട് ആയിരുന്നു ഗോകുലം ഏഷ്യൻ യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനം നേടാൻ ഗോകുലത്തിനായിരുന്നു.

ഗോകുലത്തിന്റെ ഫിക്സ്ചർ:

Here are the Malabarians’ Fixtures ⬇️⚽

August 20th –
(🇮🇳) Gokulam Kerala 🆚 Sogdiana-W (🇺🇿)

August 26th
(🇮🇷) Bam Khatoon 🆚 Gokulam Kerala (🇮🇳)

Story Highlight: .Gokulam Kerala FC have been grouped along with Uzbek Club Sogdiana-W and Iranian club Bam Khatoon FC in the AFC Women’s Club Championship 2022!