“ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന താരങ്ങൾ ഇങ്ങനെ കളിച്ചാലെ ഈ ടീമിൽ നിൽക്കാൻ ആകു എന്ന് മനസ്സിലാക്കണം”

20220203 130002

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒരുക്കുന്ന ടീം വിജയിക്കുക എന്ന ഒരൊറ്റ മനോഭാവത്തോടെ കളിക്കുന്നവർ ആണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ. കളിയുടെ ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ വിജയിക്കാൻ ആയി 100% നൽകുന്ന കളിക്കാർ ആണ് ഇവിടെ ഉള്ളത്. കളിയിൽ ലീഡ് ചെയ്യുകയാണോ കളിയിൽ പിറകിലാണോ എന്നത് ഒന്നും വകവെക്കാതെ ഒരേ മെന്റാലിറ്റിയിൽ കളിക്കാൻ ഈ ടീമിന് ആകുന്നുണ്ട് എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു.
Img 20220203 130131

വിന്നിങ് മെന്റാലിറ്റിയുള്ള താരങ്ങൾ മാത്രമാണ് ഇവിടെ ഉള്ളത്. ഇങ്ങനെ ഒരു കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഭാവിയിലേക്ക് ഞങ്ങൾ പടുത്ത് ഉയർത്തുന്നത്. ഈ ടീമിന്റെ പ്രകടനം കണ്ടാൽ ഇങ്ങനെ കളിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ആകു എന്ന് ഈ ക്ലബിലേക്ക് വരുന്ന ഒരോ പുതിയ താരത്തിനും തോന്നും. അങ്ങനെ ഒരു സാഹചര്യമാണ് ക്ലബ് സൃഷ്ടിക്കുന്നത്. ഇവാൻ പറഞ്ഞു.