കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മരണ മാസ്സ് തന്നെ!! 6 മിനുട്ടുകൾ കൊണ്ട് ഈസ്റ്റ് ഗ്യാലറി ടിക്കറ്റ് തീർന്നു

Newsroom

20220914 224456
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മരണ മാസ്സ് എന്നല്ലാതെ എന്തു പറയും. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് എത്തി 6 മിനുട്ടുകൾ കൊണ്ട് ഈസ്റ്റ് ഗ്യാലറിയിലെ ടിക്കറ്റുകൾ വിറ്റു തീർന്നു. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്റ്റാൻഡ് ആണ് ഈസ്റ്റ് ഗ്യാലറി. കലൂർ സ്റ്റേഡിയത്തിൽ. ഏറ്റവും നന്നായി മത്സരം കാണാൻ കഴിയുന്ന സ്റ്റാൻഡും ഇതു തന്നെ. ആരാധകർ എന്നും ആഘോഷമാക്കി മാറ്റുന്ന ഈ സ്റ്റാൻഡിലെ ടിക്കറ്റുകൾക്ക് 399 രൂപ ആയിരുന്നു വില.

കേരള ബ്ലാസ്റ്റേഴ്സ്

ആ ടിക്കറ്റുകൾ ആണ് നിമിഷ നേരം കൊണ്ട് വിറ്റു തീർന്നത്. വെസ്റ്റ് ഗ്യാലറി, നോർത്ത് ഗ്യാലറി, സൗത്ത് ഗ്യാലറി എന്നിവിടങ്ങളിലെ ടിക്കറ്റും മറ്റു വിലകൂടിയ ബ്ലോക്കുകളിലെ ടിക്കറ്റുകളും ഇപ്പോഴും ലഭ്യമാണ്. ഇൻസൈഡർ എന്ന പ്ലാറ്റ്ഫോം വഴി ആരാധകർക്ക് ഈ ടിക്കറ്റുകൾ വാാങ്ങാം.