റസ്സലുമില്ല നരൈനുമില്ല, വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Sports Correspondent

Jasonholderwestindies
Download the Fanport app now!
Appstore Badge
Google Play Badge 1

ആന്‍ഡ്രോ റസ്സലിനെയും സുനിൽ നരൈനെയും ഉള്‍പ്പെടുത്താതെ വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു. എവിന്‍ ലൂയിസിനെ തിരികെ ടീമിലേക്ക് വിളിച്ചപ്പോള്‍ പുതുമുഖ താരങ്ങളായി യാനിക് കാരിയയെും റെയ്മൺ റീഫറെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിക്കോളസ് പൂരന്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 19ന് സിംബാബ്‍വേയാണ് വെസ്റ്റിന്‍ഡീസിന്റെ ആദ്യ റൗണ്ടിലെ എതിരാളികള്‍. സ്കോട്‍ലാന്‍ഡ്, അയര്‍ലണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ട് ടീമുകള്‍ സൂപ്പര്‍ 12ൽ കളിക്കും.

വെസ്റ്റ് ഇന്‍ഡീസ്: Nicholas Pooran (c), Rovman Powell, Yannic Cariah, Johnson Charles, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Kyle Mayers, Obed Mccoy, Raymon Reifer, Odean Smith