ടിക്കറ്റുകൾ എത്തി!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾ കാണാൻ തയ്യാറാകാം

Https Media.insider.in Image Upload C Crop,g Custom V1662363817 Hhi65myguubrkbcwre2n

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സീസൺ ടിക്കറ്റുകളുടെ ആണ് വിൽക്കന ആരംഭിച്ചത്. കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗ്യാലറിയിലെയും വെസ്റ്റ് ഗ്യാലറിയിലെയും ടിക്കറ്റുകൾ ആണ് എത്തിയത്. 2499 രൂപയാണ് സീസൺ ടിക്കറ്റിന്റെ വില. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും ഈ ടിക്കറ്റ് ഉപയോഗിച്ച് കാണാൻ ആകും.

ഒക്ടോബർ 7നാണ് ഐ എസ് എൽ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ ആണ് നേരിടുന്നത്.

രണ്ട് വർഷങ്ങളായി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ കാണാൻ കഴിയാത്തവരെ ഹോം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുക ആണ് ക്ലബ്. മ ഇൻസൈഡർ പ്ലാർഫോം വഴി ആൺ ടികറ്റുകൾ ലഭ്യമാവുക. ഐ എസ് എല്ലിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മാച്ച് ഡേ ടിക്കറ്റുകൾ ഈ പ്ലാറ്റ്ഫോം വഴി താമസിയാതെ ലഭ്യമാകും.

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഐ എസ് എൽ സീസൺ നടക്കുന്നത്. കഴിഞ്ഞ സീസണിൽ കോവിഡ് കാരണം ഗോവയിൽ നടന്ന ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ വരെ എത്തിയിരുന്നു. ഇവാൻ വുകമാനോവിചിന്റെ കീഴിൽ ഗംഭീര പ്രകടനം നടത്തിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തവണ സ്റ്റേഡിയത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. നിറഞ്ഞ കലൂർ സ്റ്റേഡിയം കാണാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോൾ യു എ ഇയിൽ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ടിക്കറ്റുകൾ വാങ്ങാൻ.

https://insider.in/event/hero-isl-2022-23-kerala-blasters-fc-season-ticket/buy/shows/62ff512386467c0009e8f00b