അവസാന മത്സരം ജയിച്ച് ചെന്നൈയിനും ക്വാർട്ടർ ഫൈനലിൽ

ഡൂറണ്ട് കപ്പിൽ ചെന്നൈയിൻ അവസാനം ക്വാർട്ടർ ഫൈനലിൽ എത്തി. ഇന്ന് വിജയിച്ചാൽ മാത്രമെ ചെന്നൈയിന് ക്വാർട്ടറിൽ കടക്കാൻ ആവുമായിരുന്നുള്ളൂ. ഇന്ന് അവസാന മത്സരത്തിൽ നെരോകയെ പരാജയപ്പെടുത്തി ആണ് ചെന്നൈ ക്വാർട്ടറിലേക്ക് മുന്നേറിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ വിജയം.

ആദ്യ പകുതിയിൽ 15ആം മിനുട്ടിൽ ക്യാപ്റ്റൻ അനിരുദ്ധ് താപയുടെ ഗോളിൽ ആണ് ചെന്നൈയിൻ മുന്നിൽ എത്തിയത്. രണ്ടാം പകുതിയിൽ ചെന്നൈയിൻ വഫയിലൂടെ ലീഡ് ഇരട്ടിയാക്കി. 71ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ വന്നത്.

ഈ വിജയത്തോടെ ചെന്നൈയിൻ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഹൈദരബാദ് ആണ് ഒന്നാമത്.