ഇഞ്ച്വറി ടൈമിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ജയം

Ajsal Blasters

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മിനുട്ടിൽ വിജയം സ്വന്തമാക്കി. ഇന്ന് കാസർഗോഡ് നടന്ന മത്സരത്തിൽ സേക്രഡ് ഹാർട്സ് തൃശ്ശൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഏജ ഗോളിനാണ് വിജയിച്ചത്. 93ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ വന്നത്. അതുവരെ സേക്രഡ് ഹാർട്സിന്റെ പ്രതിരോധം ഭേദിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നില്ല.

Picsart 22 09 30 18 07 43 469

93ആം മിനുട്ടിൽ അൽകേഷ് നൽകിയ പാസിൽ നിന്ന് അജ്സൽ ആണ് വിജയം ഉറപ്പിച്ച ഗോൾ നേടിയത്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഷൂട്ടേഴ്സ് യുണൈറ്റഡും എം എ കോളേജും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും കേരള ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിൽ നേരിടുക.‌