ഡച്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ നാസർ അൽ ഖയാതി ചെന്നൈയിൻ എഫ് സിയിൽ

2022-2023 ഐ‌എസ്‌എൽ കാമ്പെയ്‌നിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി ഡച്ച് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ നാസർ എൽ ഖയാതിയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കി. റോട്ടർഡാമിൽ ജനിച്ച 33 കാരനായ താരം വിംഗുകളിലും സെൻട്രൽ മിഡ്ഫീൽഡിലും കളിക്കാൻ കഴിയുന്ന ഒരു വേഴ്സറ്റ്സിൽ താരമാണ്.

നെതർലൻഡ്‌സിന്റെ മുൻനിര ഫുട്‌ബോൾ ലീഗായ എറെഡിവിസിയിലാണ് ഡച്ചുകാരൻ തന്റെ ഭൂരിഭാഗം ഫുട്‌ബോളും കളിച്ചത്. 2003-ൽ ഫെയ്‌നൂർഡ് യൂത്ത് ടീമിൽ ചേരുന്നതിന് മുമ്പ് എക്‌സൽസിയറിന്റെ യൂത്ത് അക്കാദമിയിലൂടെ ആണ് ഖയാതി തന്റെ കരിയർ ആരംഭിച്ചത്.

ചെന്നൈയിൻ 164838

മിഡ്ഫീൽഡർ 14 വർഷത്തെ കരിയറിൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, എഡിഒ ഡെൻ ഹാഗ്, ബർട്ടൺ ആൽബിയോൺ, കൊസാക്കൻ ബോയ്സ് എന്നിവരെ പ്രതിനിധീകരിച്ചു.

ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നതിൽ ഡച്ച് ലീഗിൽ അല്ലാതെ ഖത്തറിലെ ടോപ്പ്-ടയർ ലീഗിൽ ഖത്തർ എസ്‌സിക്ക്, ഇംഗ്ലണ്ടിലെ ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടു എന്നിവയിലെ ക്ലബുകൾക്ക് ആയു ഖയാതി കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഇതുവരെ 213 മത്സരങ്ങളിൽ പങ്കെടുത്ത താരം 63 ഗോളുകളും 41 അസിസ്റ്റുകളും നേടിയിട്ടുണ്ട്.