അവസാന വിദേശതാരം കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരാളായിരിക്കും

Newsroom

Ivan Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് അവസാന വിദേശ താരത്തെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നും വേഗത്തിൽ അത് നടക്കുമെന്നാണ് പ്രതീക്ഷ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ ലൂണ, ലെസ്കോവിച്, കലിയുഷ്നി, അപോസ്റ്റൊലോസ്, വിക്ടർ മോംഗിൽ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ വിദേശ താരങ്ങളായി ഉള്ളത്. ഒരു സ്ട്രൈക്കറിനെ ആണ് അവസാന വിദേശ താരമായി കേരള ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.

പുതിയ താരം ടീമിന് ഒരു എക്സ്ട്രാ കരുത്ത് നൽകുന്ന താരമായിരിക്കും എന്ന് ഇവാൻ പറഞ്ഞു. ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരു താരം തന്നെ ആയിരിക്കും എത്തുക എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ ഒരു താരത്തെ ടീം സൈൻ ചെയ്യില്ല. ഈ ടീമിൽ ഒരു വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന ടീമിന്റെ എല്ലാ ഡിമാൻഡിനും അനുസരിച്ച താരമാകും വരിക. കോച്ച് പറയുന്നു. ജൂലൈയിലും ഓഗസ്റ്റ് അവസാനം വരെയും താരങ്ങളെ സൈൻ ചെയ്യുക പ്രയാസം ആണെന്ന് ഇവാൻ സൂചിപിച്ചു. ഇത്തിരി താമസിച്ചാലും വരുന്ന താരം ഒരു ചലനം ഉണ്ടാക്കും. അവസാന സീസണിൽ വാസ്കസിനെ വളരെ വൈകിയാണ് ടീം സൈൻ ചെയ്തത് എന്നതും ഇവാൻ വുകമാനോവിച് ഓർമ്മിപ്പിച്ചു.

Story Highlight: Kerala Blaster’s New Foreign signing will make a difference, promises Ivan Vukomanovic