കേരള ബ്ലാസ്റ്റേഴ്സ് മലബാറിലേക്ക്, കോഴിക്കോട് ഇനി ഹോം സ്റ്റേഡിയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് മാറുന്നു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമക്കാൻ തീരുമാനിച്ചതായാണ് വാർത്തകൾ. ഇതിനായുള്ള അനുമതി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായാണ് വാർത്തകൾ. ക്ലബിന്റെ ഹോം ഗ്രൗണ്ട് എത്രയും പെട്ടെന്ന് കോഴിക്കോടേക്ക് മാറ്റാൻ ആണ് ക്ലബ് ഉദ്ദേശിക്കുന്നത്.

ഇതിനായി കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം നവീകരിക്കും. ഐ എസ് എല്ലിനും എ എഫ് സി ലൈസൻസിനും അനുയോജ്യമായ രീതിയിൽ സ്റ്റേഡിയം പുതുക്കേണ്ടി വരും. ഇതിന് കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ധാരണയായി. കോഴിക്കോട് കോർപ്പറേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരികയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാകും ഇത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക് അവസാന സീസണുകളിൽ കാണികൾ കുറഞ്ഞിരുന്നു. കൊച്ചിയിൽ നിന്ന് മാറി കോഴിക്കോട് എത്തിയാൽ ഇതിന് പരിഹാരം ആകുമെന്ന് ക്ലബ് കണക്കാക്കുന്നു. കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും അവസാന സീസണിൽ ഉണ്ടാവുകയും ചെയ്തിരുന്നു.

ഈ വരുന്ന സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് എത്തും എന്നാണ് കോർപ്പറേഷന്റെ പ്രതകുറിപ്പിൽ പറയുന്നത്. സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് മുതൽ വലിയ മാറ്റങ്ങൾ തന്നെ വരുത്തും. ഇപ്പോൾ ഐലീഗ് ക്ലബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടാം ഇ എം എസ് സ്റ്റേഡിയം. ഗോകുലവും കോഴിക്കോട് തന്നെ തുടരും.