സാഹിലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയേക്കും

മോഹൻ ബഗാൻ യുവതാരം എസ് കെ സാഹിലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയേക്കും. കിബു വികൂനയുടെ പ്രിയ താരമാണ് സാഹിൽ. കഴിഞ്ഞ സീസണിൽ വികൂനയുടെ കീഴിൽ സാഹിൽ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. 20കാരനായ സാഹിലിന്റെ മധ്യനിരയിലെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച ടാലന്റുകളിൽ ഒന്നായാണ് സാഹിലിനെ കണക്കാക്കുനത്.

ഐ ലീഗിൽ ഇത്തവണ എല്ലാ മത്സരത്തിലും സാഹിൽ മോഹൻ ബഗാൻ നിരയിൽ ഉണ്ടായിരുന്നു. പക്ഷെ സാഹിലിനെ സ്വന്തമാക്കുക ബഗാന് അത്ര എളുപ്പമാകില്ല. സാഹിലിന് മോഹൻ ബഗാനുമായി മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ സാഹിലിനെ വാങ്ങണം എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് വൻ തുക തന്നെ നൽകേണ്ടി വരും.

Previous article“ക്രിക്കറ്റിലെ ഏറ്റവും ആത്മാർത്ഥത കൂടിയ വിദ്യാർത്ഥിയാണ് രാഹുൽ ദ്രാവിഡ്”
Next articleകേരള ബ്ലാസ്റ്റേഴ്സ് മലബാറിലേക്ക്, കോഴിക്കോട് ഇനി ഹോം സ്റ്റേഡിയം