കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മികച്ച താരത്തിനായുള്ള വോട്ടിങ് ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകർക്ക് വോട്ട് ചെയ്യാം. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഗംഭീര സീസൺ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ആരാധകർക്ക് വോട്ട് ചെയ്യാം.

ഇപ്പോൾ വോട്ടിങിൽ ലൂണ ആണ് ഏറ്റവും കൂടുതൽ വോട്ടുമായി മുന്നിൽ ഉള്ളത്. ലൂണ ഇതുവരെ 56 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. ആല്വാരോ വാസ്കസ് ആണ് പിറകിൽ ഉള്ളത്. വാസ്കസ് 15% വോട്ട് നേടിയപ്പോൾ സഹൽ അബ്ദുൽ സമദ് 9% വോട്ടുകളുമായി മൂന്നാമതും ഉണ്ട്.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യു – വോട്ടിംഗ്