ഫെറാണ്ടോ മോഹൻ ബഗാനിൽ തുടരും!! കരാർ പുതുക്കി

മോഹൻ ബഗാനെ സെമി ഫൈനൽ വരെ എത്തിച്ച പരിശീലകൻ ജുവാൻ ഫെറാണ്ടോ മോഹൻ ബഗാനിൽ തുടരും. അദ്ദേഹം അടുത്ത സീസണിലും ക്ലബിനൊപ്പം ഉണ്ടാകും എന്ന് മോഹൻ ബഗാൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അന്റോണിയോ ഹബാസിനെ പുറത്താക്കിയതിനു പിന്നാലെ ആയിരുന്നു ഫെറാണ്ടോ ബഗാനിൽ എത്തിയത്.

ഗോവയ്ക്ക് വലിയ തുക നൽകിയായിരുന്നു കോച്ചിനെ അന്ന് മോഹൻ ബഗാൻ സ്വന്തമാക്കിയത്. സീസണിലെ മോശം തുടക്കമായിരുന്നു ഹബാസിനെ മോഹൻ ബഗാൻ പുറത്താക്കാൻ കാരണം. ഫെറാണ്ടോ വന്നതു മുതൽ മെച്ചപ്പെട്ട പ്രകടനമാണ് മോഹൻ ബഗാൻ കാഴ്ചവെച്ചത്. എങ്കിലും സെമിയിൽ അവർ ഹൈദരാബാദിന് മുന്നിൽ വീഴുകയായിരുന്നു.
Img 20220324 155102

20220324 165750

ബാഴ്സലോണ സ്വദേശിയാണ് ജുവാൻ ഫെറാണ്ടോ. നിരവധി ലാലിഗ ക്ലബുകൾക്ക് ഒപ്പവും വലിയ താരങ്ങൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ. ആദ്യ സീസണിൽ ഗോവ ഫെറാണ്ടോയുടെ കീഴിൽ നല്ല പ്രകടനം നടത്തിയിരുന്നു.

മലാഗ, എസ്പാനിയോൾ എന്നീ ലാലിഗ ടീമുകൾക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള കോച്ചാണ് ഫെറാണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാൻ പേഴ്സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.