യുവതാരങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Img 20220816 122757
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. തീർത്തും യുവതാരങ്ങൾ നിറഞ്ഞ ടീമിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായി അയക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ടീം പ്രീസീസണായി യു എ ഇയിലേക്ക് പോകുന്നത് കൊണ്ടാണ് ക്ലബ് റിസേർവ്സ് താരങ്ങളെ ഡ്യൂറണ്ട് കപ്പിന് അയക്കുന്നത്. യുവതാരങ്ങളിൽ ചിലരെ ഇവാൻ വുകമാനോവിച് പ്രീസീസൺ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിനാൽ അവരും ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ ഇല്ല‌.

നിഹാൽ, ശ്രീകുട്ടൻ എന്നിവർ സീനിയർ ടീമിൽ ഇടം നേടിയതാണ് ഡ്യൂറണ്ട് കപ്പിൽ ഇല്ലാത്തത് എന്നാണ് മനസ്സിലാക്കുന്നത്‌

ഇന്ത്യക്ക് ഒപ്പം സാഫ് അണ്ടർ 20 കിരീടം നേടിയ വിബിൻ മോഹനൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽകുണ്ട്‌. 21 അംഗ സ്ക്വാഡ് ആണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്. ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ ആകും ബ്ലാസ്റ്റേഴ്സ് നേരിടുക. ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ക്ലബുകളായ ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നിവരും ഉണ്ട്. കൂടാതെ ഐലീഗ് ക്ലബായ സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.

സ്ക്വാഡ്:
20220816 120558

Story Highlight: Kerala Blasters Durand Cup squad