ഫിഫ വിലക്ക്, ഐ എസ് എല്ലിനെ എങ്ങനെ ബാധിക്കും? ഇനി വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ആകില്ല!?

Newsroom

Ivan
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയത് ഇന്ത്യൻ ഫുട്ബോളിനെ പല വിധത്തിലാണ് ബാധിക്കാൻ പോകുന്നത്. ഫിഫ അണ്ടർ 17 ലോകക്കപ്പും ഏഷ്യൻ കപ്പും ഒക്കെ ഇന്ത്യക്ക് നടത്താൻ പറ്റാത്ത അവസ്ഥ ആകും മുന്നിൽ ഉള്ളത്. അന്താരാഷ്ട്ര മത്സരങ്ങളും ഇന്ത്യക്ക് ഇനി കളിക്കാൻ ആകില്ല. എന്നാൽ ഇന്ത്യയിലെ രണ്ട് ലീഗുകൾ നടത്തുന്നതിന് തടസ്സം ഉണ്ടാകില്ല. ഐ എസ് എല്ലും ഐ ലീഗും എ ഐ എഫ് എഫിന്റെ കീഴിൽ ആയത് കൊണ്ട് ഫിഫ വിലക്ക് ഇതിനെ ബാധിക്കില്ല.

ഐ എസ് എൽ റിലയൻസിന്റെ പിൻബലത്തോടെ നടത്തുന്ന ടൂർണമെന്റ് ആയതിനാൽ ഐ എസ് എൽ നടക്കും എന്ന് ഉറപ്പാണ്. ഐ ലീഗ് നടത്താൻ എ ഐ എഫ് എഫ് തയ്യാറാകും എന്ന് പ്രതീക്ഷിക്കം. ഫിഫ എ ഐ എഫ് എഫിന് നൽകി കൊണ്ടിരുന്ന വലിയ ഗ്രാന്റ് ഇനി കിട്ടില്ല എന്നത് എ ഐ എഫ് എഫിന്റെ പ്രവർത്തനങ്ങൾ ഗ്രാസ് റൂട്ട് മുതൽ ബാധിക്കും.
20220816 111810
ഐ എസ് എൽ നടക്കും എങ്കിലും ഐ എസ് എല്ലിന് ലഭിച്ചിരുന്ന എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എ എഫ് സി കപ്പ് യോഗ്യതയും ഇനി ലഭിക്കില്ല. പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷനും ഐ എസ് എൽ ക്ലബ്ബുകൾക്ക് വിനയാകും. ഫിഫ വിലക്ക് ഉള്ളതിനാൽ പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷൻ നടക്കില്ല എന്നാണ് റിപ്പോർട്ടുകൾ. അതായത് കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിദേശ താരത്തെ സൈൻ ചെയ്യാൻ ആകില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നും ഒരു വിദേശ സൈനിംഗ് പോലും നടത്തിയിട്ടില്ല എന്നതിനാൽ അവർ ഇന്ത്യൻ താരങ്ങളുമായി ഐ എസ് എൽ കളിക്കേണ്ടി വന്നേക്കും.

താരങ്ങൾ സൈൻ ചെയ്യാൻ ആകും എങ്കിലും രജിസ്ട്രേഷൻ നടക്കില്ല. വിലക്ക് തീർന്നാൽ മാത്രമെ രജിസ്ട്രേഷൻ സാധ്യമാവുകയുള്ളൂ. ഓഗസ്റ്റ് 31ന് ട്രാൻസ്ഫർ വിൻഡോ അടക്കും എന്നതിനാൽ ഇതിനകം വിദേശ താരങ്ങളെ സൈൻ ചെയ്യുക ഇനി ബുദ്ധിമുട്ടാകും. വിലക്ക് മാറിയാൽ ട്രാൻസ്ഫർ വിൻഡോ അടച്ചാലും ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളെ ക്ലബുകൾക്ക് സ്വന്തമാക്കാൻ ആകും.

ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ ആകും ഇന്ത്യൻ ഫുട്ബോളിന് മുന്നിൽ ഉള്ളത്.

Story Highlight: Fifa ban effect in isl, indian super league