അഭ്യൂഹങ്ങളിൽ മുങ്ങി കേരള ബ്ലാസ്റ്റേഴ്സ്, ഈ ടീം നശിക്കണമെന്ന് ആർക്കാണ് ആഗ്രഹം?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഫുട്ബോളിൽ മാധ്യമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നെഞ്ചത്ത് കയറുന്ന ഒരു ശീലം ഉണ്ടെന്ന് പറയും. വാർത്തകൾ ഒന്നും കിട്ടുന്നില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബുമായി ബന്ധപ്പെട്ട് എന്തേലും അഭ്യൂഹങ്ങൾ അടിച്ചു വിടുകയാണ് അവുടെ പതിവ്. അത് വിവാദങ്ങളിലേക്കും വലിയ ചർച്ചകളിലേക്കും ഒക്കെ എത്തും. ഇവിടെ ഇന്ത്യയിൽ ആ വിധി കേരള ബ്ലാസ്റ്റേഴ്സിനാണ് ലഭിച്ചിരിക്കുന്നത്.

നിരവധി അനവധി അഭ്യൂഹങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് വാർത്തകളിൽ നിറയുന്നത്. ജെയിംസ് ക്ലബ് വിട്ടതു മുതൽ ലോകത്തെ പല പരിശീലകരുടെ പേരും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർക്കപ്പെട്ടു. പിന്നീട് താരങ്ങൾ നിരനിരയായി ക്ലബ് വിടുന്നു എന്നായിരുന്നു വാർത്തകൾ. സന്ദേശ് ജിങ്കൻ, അനസ്, വിനീത് എന്നിവരെ ഒക്കെ ക്ലബ് വിൽക്കുകയാണ് എന്ന് വാർത്തകൾ വന്നെങ്കിലും എല്ലാ താരങ്ങളും ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ ഉണ്ട്.

സി കെ വിനീത് ചെന്നൈയിൻ എത്തി എന്ന് പറഞ്ഞ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ വരെ എത്തി. സന്ദേശ് ജിങ്കൻ ക്ലബ് വിടുന്നെന്ന വാർത്ത അറിഞ്ഞ് അങ്ങ് ജംഷദ്പൂരിൽ ആരാധകർ ജിങ്കനെ കൊണ്ടുവരാൻ വേണ്ടി സാമൂഹിക മാധ്യമങ്ങളിൽ മൂവ്മെന്റ് വരെ തുടങ്ങി. എന്നിട്ടും താരങ്ങൾ ഒക്കെ ഒന്നും മിണ്ടാതെ ബ്ലാസ്റ്റേഴ്സ് ക്ലബിനൊപ്പം തന്നെ തുടരുന്നുണ്ട്.

താരങ്ങളെ കഴിഞ്ഞ് ക്ലബ് തന്നെ വിറ്റു പോവുകയാണ് എന്നായി അടുത്ത വാർത്ത. ക്ലബ് വിറ്റെന്ന് നേരത്തെയും വാർത്തകൾ ഉണ്ടായിരുന്നു. ക്ലബ് വിൽക്കാാൻ ചർച്ചകൾ ഉണ്ടെങ്കിലും അത് മാധ്യമങ്ങൾ പറയുന്നത് പോലെ വിറ്റ് ഒഴിവാക്കൽ അല്ല മറിച്ച് ഫുട്ബോൾ ലോകത്ത് സാധാരണ കാണുന്ന നീക്കങ്ങൾ മാത്രമാണ് എന്നതാണ് സത്യം. ഹൈദരബാദിലേക്ക് ക്ലബിനെ പറിച്ച് നടുമെന്ന വിഡ്ഡിത്തങ്ങളും റൂമേഴ്സ് ആയി വന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തി കേരളം ആണെന്നിരിക്കെ അങ്ങനെ ഒരു ചിന്ത കേരള ബ്ലാസ്റ്റേഴ്സ് ഉടമകളുടെ ശത്രുക്കൾ വരെ ചിന്തിക്കില്ല എന്നത് മനസ്സിലാകാൻ ഫുട്ബോൾ നിരീക്ഷകൻ ഒന്നും ആകേണ്ടതില്ല.

ഇപ്പോൾ ക്ലബിന്റെ പേരു മാറ്റും എന്നതാണ് പുതിയ അഭ്യൂഹം. അടുത്ത അഭ്യൂഹങ്ങൾ വരെ ഈ അഭ്യൂഹത്തിന് ആയുസ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിനെ വിറ്റ് പൈസയാക്കാൻ നോക്കുന്നത് ഉടമകൾ അല്ല മാധ്യമങ്ങൾ ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ ദോഷം പറയാൻ പറ്റില്ല.