“കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള അടുത്ത രണ്ടു വർഷം മികച്ചതായിരിക്കും എന്നാണ് വിശ്വാസം” – ലൂണ

Img 20220722 180710

കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയ അഡ്രിയാൻ ലൂണ പുതിയ കരാർ ഒപ്പുവെച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് അറിയിച്ചു.

‘മഞ്ഞപ്പടയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയതിൽ ഞാൻ ഏറ്വ് അഭിമാനിക്കുന്നു. കേരളത്തിലെ എന്റെ ആദ്യ അനുഭവം അത്രക്ക് മികച്ചതായിരുന്നു” ലൂണ പറഞ്ഞു.

ക്ലബിനൊപ്പമുള്ള എന്റെ അടുത്ത രണ്ട് വർഷം വളരെ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ കളിയിലും എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും വരും സീസണിൽ ടീമിന് വേണ്ടി വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും ലൂണ സന്തോഷപൂർവം പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിലെ തന്റെ കന്നിസീസണിൽ ആറ്‌ ഗോളുകൾ നേടിയ ലൂണ ഏഴ്‌ ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തിരുന്നു.