വിദര്‍ഭയുടെ ലീഡ് 106 റണ്‍സില്‍ മാത്രം ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് കേരളം രണ്ടാം ഇന്നിംഗ്സില്‍ ദേദപ്പെട്ട തുടക്കം നേടിയെങ്കിലും ലഞ്ചിനോടടുത്ത് മത്സരത്തില്‍ വീണ്ടും പിടിമുറുക്കി വിദര്‍ഭ ബൗളര്‍മാര്‍. 59/1 എന്ന നിലയില്‍ നിന്ന് 66/7 എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു.
ജലജ് സക്സേനയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദും അരുണ്‍ കാര്‍ത്തിക്കും കേരളത്തെ സുരക്ഷിത തീരത്തേക്ക് എത്തിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഉമേഷ് 15 റണ്‍സ് നേടിയ വിഷ്ണുവിനെ പുറത്താക്കിയത്. അടുത്ത ഓവറില്‍ 36 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്കിനെയും കേരളത്തിനു നഷ്ടമായി. യഷ് താക്കൂറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ഉമേഷ് യാദവ് മുഹമ്മദ് അസ്ഹറുദ്ദീനെയും പുറത്താക്കിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
അതേ ഓവറിന്റെ അവസാന പന്തില്‍ സച്ചിന്‍ ബേബി റണ്ണൗട്ടായപ്പോള്‍ അടുത്ത പന്തില്‍ വിനൂപ് മനോഹരനും പുറത്തായി. യഷ് താക്കൂറിനായിരുന്നു വിക്കറ്റ്. ഒരോവറിനു ശേഷം രാഹുലിനെ പുറത്താക്കി യഷ് താക്കൂര്‍ തന്റെ മൂന്നാമത്തെ വിക്കറ്റും നേടി. ഇതോടെ ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിഞ്ഞു. കേരളം ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 36 റണ്‍സ് കൂടി നേടേണ്ടതുണ്ട്.