ഹാര്‍ദ്ദിക് ന്യൂസിലാണ്ടിലേക്ക്, രാഹുല്‍ തിരുവനന്തപുരത്തേക്ക്

- Advertisement -

ബിസിസിഐ വിലക്ക് നേരിടുകയായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ആശ്വാസമായി താത്കാലികമായി വിലക്ക് നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിക്കുവാന്‍ വൈകുന്നതിനാല്‍ അതില്‍ ഒരു തീരുമാനം വന്ന ശേഷം മാത്രം അന്വേഷണം തുടങ്ങുമെന്നിരിക്കെ അത്രയും കാലം താരങ്ങളെ വിലക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐയുടെ സിഒഎ പ്രതികരിച്ചത്.

ഇപ്പോള്‍ ഹാര്‍ദ്ദിക്കിനെയും രാഹുലിനെയും യഥാക്രമം ഇന്ത്യ സീനിയര്‍, എ ടീമുകളിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് ബിസിസിഐ പുറത്ത് വിടുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഉടനെ തന്നെ ഓസ്ട്രേലിയയിലേക്ക് ഏകദിന പരമ്പരകള്‍ക്കായി യാത്രയാകുമെന്നാണ് ബിസിസിഐ അറിയിച്ചത്. അതേ സമയം കെഎല്‍ രാഹുല്‍ ഇംഗ്ലണ്ട് ലയണ്‍സിനെ തിരുവനന്തപുരത്ത് നേരിടുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരും.

Advertisement