ഗോവയ്ക്കെതിരെ രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 247/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ഇന്നത്തെ ആദ്യ പന്തിൽ തന്നെ രോഹന് പ്രേമിനെ നഷ്ടമായി.
112 റൺസ് നേടിയ രോഹന് പുറത്തായ ശേഷം 16 റൺസ് സിജോമോനും ജലജ് സക്സേനയും നേടിയെങ്കിലും അവസാന നാല് വിക്കറ്റുകള്‍ 2 റൺസ് നേടുന്നതിനിടെ കേരളത്തിന് നഷ്ടമാകുകയായിരുന്നു.
265 റൺസ് നേടിയ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ ആദ്യ ദിവസത്തെ മേൽക്കൈ ടീം നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് തുമ്പ സെയിന്റ് സേവിയേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടത്.
ഗോവയ്ക്കായി ലക്ഷ്യ എ ഗാര്‍ഗ് 4 വിക്കറ്റ് നേടിയപ്പോള്‍ ശുഭം ദേശായിയും അര്ജ്ജുന് ടെണ്ടുൽക്കറും 2 വീതം വിക്കറ്റ് നേടി.