കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിക്കണം, പുനെ സിറ്റിക്കും

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

ആരാധകർ വരെ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുനെ സിറ്റിക്കെതിരെ ഇറങ്ങുന്നു. സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ശാശ്വതമാവില്ല. കഴിഞ അഞ്ചു മത്സരങ്ങളിൽ 2 സമനിലയും മൂന്നു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ നാലെണ്ണം പരാജയപ്പെട്ട പുനെ ഒരു ജയമാണ് സ്വന്തമാക്കിയത്.

ആരാധകർ പോലും കൈവിട്ട കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരതമ്യേനെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഫിനിഷിങിലെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. ഫൈനൽ തേർഡിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാതെ പുനെയെ മറികടക്കുക ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാവും. മധ്യനിരയിൽ സഹലിന്റെ പ്രകടനമായിരിക്കും ബ്ലാസ്റ്റേഴ്‌സിന് നിര്ണായകമാവുക. ഗോൾ വലക്ക് മുന്നിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന യുവതാരം ധീരജിന് തന്നെ ജെയിംസ് അവസരം നൽകിയേക്കും. കഴിഞ്ഞ മത്സരത്തിൽ മികച്ചു നിന്ന മലയാളി താരങ്ങളായ അനസിനും സക്കീറിനും ജെയിംസ് അവസരം നൽകിയേക്കും.

പുനെയുടെ നിലയും പരിതാപകരമാണ്, ടേബിളിൽ ഒൻപതാം സ്ഥാനത്താണ് പുനെയുള്ളത്. ടൂർണമെന്റിൽ ഏറ്റവും കുറവ് ഗോൾ കണ്ടെത്തിയ ടീമുകളിൽ ഒന്നാണ് പുനെ സിറ്റി. മലയാളി താരം ആഷിക് കരുണിയൻ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് എങ്കിലും ഇതുവരെ ആകെ ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യുമും ഇന്ന് പുനെക്ക് വേണ്ടി ഇന്ന് ഇറങ്ങിയേക്കും.