നൈൻഗോളൻ ഇല്ല, ഇറ്റാലിയൻ ഡെർബിയിൽ യുവന്റസിനെ നേരിടാൻ ഇന്റർ ഒരുങ്ങി

- Advertisement -

ഇറ്റാലിയൻ ഡെർബിയിൽ യുവന്റസും ഇന്റർ മിലാനും ഏറ്റുമുട്ടുന്നു. പരമ്പരാഗത വൈരികളുടെ ഈ മത്സരം ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ഡെബികളിൽ ഒന്നാണ്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പഴയ പ്രതാപം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ഇന്ററിനെയാണ് നേരിടുക.

യുവന്റസിനെതിരായ ഇന്ററിന്റെ സ്‌ക്വാഡിൽ ബെൽജിയം താരം റാഡ്‌ജ നൈൻഗോളൻ ഉൾപ്പെട്ടിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പാർസിനെതിരായ മത്സരത്തിൽ പരിക്കേറ്റ പുറത്ത് പോയിരുന്നു. ഇന്റ്റർ കോച്ച് ലൂസിയാണോ സ്പാലേറ്റി പ്രഖ്യാപിച്ച ടീമിൽ നൈൻഗോളൻ ഇല്ല പക്ഷെ ഫുൾ ബാക്ക് സിമി വ്ർസല്ജകൊ തിരിച്ചെത്തിയിട്ടുണ്ട്.

സ്‌ക്വാഡ്: Handanovic, Padelli, Berni, Vrsaljko, De Vrij, Ranocchia, Asamoah, Miranda, D’Ambrosio, Skriniar, Gagliardini, Vecino, Joao Mario, Borja Valero, Perisic, Brozovic, Icardi, Lautaro Martinez, Keita Balde, Politano, Candreva

Advertisement