ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിൽ ക്ലബ്ബിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി കിൻഡർ ഹോസ്പിറ്റലിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. സിംഗപ്പൂർ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിൻഡർ മെഡിക്കൽ ഗ്രൂപ്പിന് ഇന്ത്യയിൽ കൊച്ചി, ആലപ്പുഴ, ബാംഗ്ലൂർ എന്നിവടങ്ങളിൽ ആശുപത്രികളുണ്ട്.
“മികച്ച നേതൃത്വവും കഴിവുറ്റ താരങ്ങളും അടങ്ങിയ ഐഎസ്‌എല്ലിലെ മികച്ച പ്രൊഫഷണൽ ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ലോകമെമ്പാടും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ വിദഗ്ധരുടെ ഒരു സംഘം വികസിപ്പിച്ചെടുത്ത ആരോഗ്യസംരക്ഷണ കമ്പനികളുടെ ഒരു കൺസോർഷ്യമാണ് “കിൻഡർ മെഡിക്കൽ ഗ്രൂപ്പ്”. രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ മികവ്, നേതൃത്വം, പരിശ്രമം എന്നിവയിൽ അധിഷ്ഠിതമാണ്. കിൻഡറും കെബിഎഫ്‌സിയും തമ്മിലുള്ള ഈ പങ്കാളിത്തതിലൂടെ സ്‌പോർട്‌സ് മെഡിസിനിലെ അറിവും, നൂതന സാങ്കേതികവിദ്യയും, ആരോഗ്യ പരിപാലന രംഗത്തെ മുന്നേറ്റവും സമുന്യയിപ്പിച്ചുകൊണ്ട് എല്ലാ കളിക്കാരുടേയും മികച്ച ശാരീരിക ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുമെന്ന്” കിൻഡർ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ എ വ്യക്തമാക്കി.
“വിജയിക്കുന്ന ടീമിനെ സംബന്ധിച്ചിടത്തോളം മൈതാനത്തെ തയ്യാറെടുപ്പുകളെ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് ഓഫ് ഫീൽഡ് ഒരുക്കങ്ങളും. ഞങ്ങളുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയെന്ന നിലയിൽ ഈ സീസണിലുടനീളം ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ കിൻഡർ ഹോസ്പിറ്റൽ ഞങ്ങൾക്ക് ഉറപ്പുനൽകുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളും ഒന്ന് ചേർന്ന കിന്ററിന്റെ ടീം വളരെ മികവുറ്റതാണ്, കിൻഡർ ഹോസ്പിറ്റലുമായി ഒരു ദീർഘകാല പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരേൻ ഡി സിൽവ, ഹെഡ് കോച്ച് ഇൽക്കോ ഷട്ടോരി, ടീമംഗങ്ങളായ രാഹുൽ കെ പി, അബ്ദുൾ ഹക്കു, കിൻഡർ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പ്രവീൺ കുമാർ, കിൻഡർ ഹോസ്പിറ്റൽ സ്പോർട്സ് മെഡിസിൻ ആൻഡ് ഓർത്തോ പീഡിക്സ് സീനിയർ കൺസൾറ്റൻറ് ഡോ. പ്രവീൺ എന്നിവർ ചേർന്ന് പത്ര സമ്മേളനത്തിലാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്.