“ധോണി ഈ കാലഘട്ടം കണ്ട മികച്ച ക്യാപ്റ്റൻ”

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റൻ ആണെന്ന് മുൻ ഇംഗ്ലണ്ട്  ക്യാപ്റ്റൻ മൈക്കിൾ വോൺ. സ്റ്റമ്പിന്റെ പിറകിൽ നിന്ന് കളി നിയന്ത്രിക്കുകയും സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനും ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ധോണിക്ക് കഴിയാറുണ്ടെന്നും മൈക്കിൾ വോൻ പറഞ്ഞു. നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലി മികച്ച ബാറ്റ്സ്മാൻ ആണെന്നും കോഹ്‌ലിയുടെ ക്യാപ്റ്റൻസി രീതി തനിക്ക് ഇഷ്ടമാണെന്നും വോൻ പറഞ്ഞു.

മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ് ഇന്ത്യ 2011ൽ ലോകകപ്പ് കിരീടം നേടിയത്. 2007ൽ ലോക ടി20 കിരീടം നേടുമ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തന്നെയായിരുന്നു. ലോകകപ്പ് ഫൈനലിലെ സെമി ഫൈനൽ തോൽവിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.